മലയാളം വാര്‍ത്ത

(Updated Every 15 minutes)
Share    

എഎപി 97 കോടി തിരിച്ചടക്കണമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍
മാതൃഭൂമി സര്‍ക്കാരിന്റെ പണമുപയോഗിച്ച് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രചരണം നടത്തിയതിനാണ് പണം തിരിച്ചടച്ചയ്ക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെജാല്‍ ഉത്തരവിട്ടത്. Published: Mar 29, 2017, 08:51 PM IST. T- T T+. Arvind Kejriwal. X. ന്യൂഡല്‍ഹി:...

എഎപി 97 കോടി തിരിച്ചടക്കണമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി 97 കോടി രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന് ലഫ്റ്റനന്റ് ഗവർണർ ഉത്തരവിട്ടു. സർക്കാരിന്റെ പണമുപയോഗിച്ച് പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രചരണം നടത്തിയതിനാണ് പണം തിരിച്ചടച്ചയ്ക്കണമെന്ന് ലഫ്റ്റനന്റ് ഗവർണർ അനിൽ ബെജാൽ ഉത്തരവിട്ടത്. വിഷയത്തിൽ ഡൽഹി സർക്കാർ സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായി ലഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിൽ പറയുന്നു. 30 ദിവസത്തിനുള്ളിൽ പണം സർക്കാരിലേക്ക് തിരിച്ചടപ്പിക്കാനുള്ള ചുമതല ഡൽഹി ചീഫ്സെക്രട്ടറിക്കാണ്. വിഷയത്തേക്കുറിച്ച് വിശദമായ അന്വേഷണത്തിനും ലഫ്. ഗവർണർ ഉത്തരവിട്ടു. സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനായുള്ള പരസ്യം നൽകാനായി 526 കോടി രൂപയാണ് ഡൽഹി സർക്കാർ ചിലവഴിച്ചത്. ഇതിനെതിരെ കോൺഗ്രസ് നേതാവായ അജയ് മാക്കൻ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം നിയോഗിച്ച മുന്നംഗ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. 100 കോടിയോളം രൂപയാണ് സർക്കാർ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ ചിലവഴിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഡൽഹിയിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ മൂന്ന് മാസം കൊണ്ടാണ് ഇത്രയധികം തുക ചിലവഴിച്ചതെന്നാണ് സിഎജി റിപ്പോർട്ടുകൾ പറയുന്നത്. പരസ്യത്തിനായി മാത്രം 526 കോടി ചെലവഴിച്ചതായുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസും ബിജെപിയും എഎപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, പരസ്യത്തിന്റെ ചെലവ് പ്രത്യേകം പരാമർശിച്ചതിനാലാണു ഭീമമായ തുകയായി തെറ്റിധരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് എഎപി സർക്കാരിന്റെ വിശദീകരണം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും പാർട്ടിയുടെയും പബ്ലിസിറ്റിക്കായി വൻതുക ചെലവഴിച്ച ആം ആദ്മി സർക്കാരിന്റെ നീക്കത്തിനെതിരെ പാർട്ടിക്കകത്തും പുറത്തും രൂക്ഷവിമർശനമുയർന്നിരുന്നു.

രാജീവ്‌ഗാന്ധി കെട്ടിടത്തിന്‌ പണം നല്‍കിയില്ല; സോണിയാഗാന്ധിക്കെതിരേ കേസ്‌
Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

തിരുവനന്തപുരം: രാജീവ്‌ ഗാന്ധിയുമായി ബന്ധപ്പെട്ട കെട്ടിടം പണിത ഇനത്തില്‍ പണം നല്‍കിയില്ലെന്ന്‌ കാണിച്ച്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധിക്കെതിരേ കേരളത്തില്‍ കേസ്‌. രാജീവ്‌ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡവലപ്‌മെന്റ്‌ സ്‌റ്റഡീസിന്‌ വേണ്ടി കെട്ടിടം പണിതവകയില്‍ കോണ്‍ഗ്രസുകാര്‍ പണം നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ പാര്‍ട്ടി അദ്ധ്യക്ഷയ്‌ക്കെതിരേ തിരുവനന്തപുരം ആസ്‌ഥാനമാക്കിയുള്ള കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കേസുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.

News Image: 
mangalam malayalam online newspaper

read more


ഞങ്ങള്‍ ഒരുമിച്ച് ജയിക്കും, ഒരുമിച്ച് തോല്‍ക്കും...ഇതു താന്‍ടാ ക്യാപ്റ്റന്‍, വൈറലായി ട്വീറ്റ്!!
ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവിസ്മരണീയ ജയത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ടീം. പരാജയഭീതിയില്‍ നിന്നാണ് വിരാട് കോലിയുടെ കീഴില്‍ ടീം ഇന്ത്യ ജയത്തിലേക്ക് ഫീനിക്‌സ് പക്ഷികളെപ്പോലെ ചിറകടിച്ചുയര്‍ന്നത്. ഏറ്റവും മധുരമുള്ള വിജയമെന്നാണ് ഈ ജയത്തെ ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്.,

എല്‍കെജി വിദ്യാര്‍ഥിനി പീഡനത്തിനിരയായി; പ്രതി കുട്ടിയുടെ അയല്‍‌വാസി - സംഭവം വര്‍ക്കലയില്‍
നാലു വയസുകാരിയായ എല്‍കെജി വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിനിരയായി. വർക്കലയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ സജീവ് എന്നയാളാണ് പ്രതിയെന്നാണ് ...