Kerala Home - മലയാളം - Mathrubhumi - നോട്ട് നിരോധനത്തിനെതിരെ 'കറന്‍സി ആന്ദോളന്‍' സമരവുമായി പിസി ജോര്‍ജ്

നോട്ട് നിരോധനത്തിനെതിരെ 'കറന്‍സി ആന്ദോളന്‍' സമരവുമായി പിസി ജോര്‍ജ്


21 February 2017 05:42

കോട്ടയം: നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജ്. നോട്ട് നിരോധിച്ച് ഇന്ത്യയിലെ ജനങ്ങളെ മോദി അപമാനിച്ചെന്ന് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പി.സി.ജോർജ് പറഞ്ഞു. മോദിയുടെ വൈരാഗ്യം തീർക്കലിനെ പ്രതിരോധിച്ചേ മതിയാവൂ. കേരളം ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമാണെന്ന് മോദി അറിയണം. ഇതിനുള്ള സമരപരിപാടിക്ക് രൂപം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 17-ന് രാവിലെ 9 ന് കറൻസി ആന്ദോളൻ എന്ന പേരിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞുകൊണ്ടാണ് സമരം നടത്തുന്നത്. പിസി ജോർജ് അറിയിച്ചു. പ്രധാനമന്ത്രിയുടെ നടപടിയിൽ പ്രതിഷേധമുള്ള ആർക്കും സമരത്തിൽ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി പറഞ്ഞ അമ്പത് ദിവസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതം തീർന്നോ എന്ന് ചോദിച്ച പിസി ജോർജ് കള്ളനോട്ട് തടയണമെങ്കിൽ അതുൽപ്പാദിപ്പിക്കുന്നയിടത്ത് പോയി തടയണമെന്നും പറഞ്ഞു. .
നോട്ട് നിരോധനത്തിനെതിരെ 'കറന്‍സി ആന്ദോളന്‍' സമരവുമായി പിസി ജോര്‍ജ്. This article is published at 21 February 2017 05:42 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : നോട്ട്, നിരോധനത്തിനെതിരെ, കറന്‍സി, ആന്ദോളന്‍, സമരവുമായി, പിസി, ജോര്‍ജ്


Share