Kerala Home - മലയാളം - Mathrubhumi - ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തിയെന്ന്‌ സഹോദരന്‍ ഗംഗൈ അമരന്‍

ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തിയെന്ന്‌ സഹോദരന്‍ ഗംഗൈ അമരന്‍


21 March 2017 05:58

ചെന്നൈ: അനുവാദമില്ലാതെ തന്റെ ഗാനങ്ങൾ പൊതുവേദിയിൽ പാടിയതിന് എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കുമെതിരെ നോട്ടീസയച്ച ഇളയരാജയ്ക്കെതിരെ സഹോദരനും സംഗീതസംവിധായകനുമായ ഗംഗൈ അമരന്റെ രൂക്ഷവിമർശം. ഈ നടപടിയിലൂടെ ഇളയരാജയുടെ അഹങ്കാരവും പണത്തോടുള്ള ആർത്തിയുമാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജയുടെ നീക്കം അംഗീകരിക്കാനാവില്ല. അദ്ദേഹം എന്തിനാണ് ഇത് ചെയ്യുന്നതെന്ന് വ്യക്തമല്ല. ഇനിയും ഇങ്ങനെ സമ്പാദിച്ചുകൂട്ടിയിട്ട് എന്തു നേടാനാണ്. സംഗീതത്തെ വെറും കച്ചവടമാക്കരുത്. പിൻതലമുറക്കാർ രാജയുടെ ഗാനങ്ങൾ പാടുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് - ഗംഗൈ അമരൻ ചോദിച്ചു. സംഗീതസംവിധായകൻ ഈണമിട്ട പാട്ടുകൾ ജനങ്ങൾക്ക് പാടാനും ആസ്വദിക്കാനുമുള്ളതാണ്. ആരും പാടരുതെന്ന് ശഠിക്കുകയാണെങ്കിൽ പിന്നെന്തിനാണ് സംഗീതമൊരുക്കുന്നത്. എം.എസ്. വിശ്വനാഥന്റെ ഈണങ്ങളും ത്യാഗരാജസ്വാമികളുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും കീർത്തനങ്ങളും പലരും ആവർത്തിച്ചിട്ടുണ്ട്. എന്തെങ്കിലും റോയൽറ്റിനൽകിയാണോ ഇതുചെയ്തിരിക്കുന്നത്. അവർക്ക് പണം നൽകിയിട്ടുണ്ടോ. സംഗീതസംവിധായകൻ ഈണം മാത്രമാണ് നൽകുന്നത്. ഗാനരചയിതാവ് വരികൾ എഴുതുന്നു. ഗായകർ പാടുന്നു. വാദ്യോപകരണക്കാർ അകമ്പടി നൽകുന്നു. അങ്ങനെയാണെങ്കിൽ ഇവർക്കെല്ലാം റോയൽറ്റി നൽകേണ്ടതല്ലേ. സംഗീതരംഗത്തു പ്രവർത്തിക്കുന്നവർ നേരത്തെ തങ്ങളുടെ ജോലിക്ക് പ്രതിഫലം കൈപ്പറ്റിയവരായിരിക്കുമെന്നും ഗംഗൈ അമരൻ പറഞ്ഞു. ഇളയരാജ ജീനിയസാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ, അദ്ദേഹത്തിന് ബുദ്ധിയില്ല. ആരോ പറയുന്നതുകേട്ട് ഓരോന്നുചെയ്തുകൂട്ടുകയാണ് അദ്ദേഹമെന്നും ഗംഗൈ അമരൻ ആരോപിച്ചു. ജയലളിതയുടെ മരണത്തെത്തുടർന്ന് ഏപ്രിൽ 12-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെന്നൈ ആർ.കെ. നഗർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി കൂടിയാണ് ഗംഗൈ അമരൻ..
ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തിയെന്ന്‌ സഹോദരന്‍ ഗംഗൈ അമരന്‍. This article is published at 21 March 2017 05:58 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഇളയരാജയ്ക്ക്, പണത്തോട്, ആര്‍ത്തിയെന്ന്‌, സഹോദരന്‍, ഗംഗൈ, അമരന്‍


Share