Kerala Home - മലയാളം - Mathrubhumi - ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി


12 January 2017 01:34

മൂവാറ്റുപുഴ: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാർ പാനൽ വാങ്ങിയതിൽ സർക്കാർ ഖജനാവിന് നഷ്ടമുണ്ടായെന്ന ആക്ഷേപവും അവധിയെടുത്ത് സ്വകാര്യ കോളേജിൽ പഠിപ്പിക്കാൻ പോയതും അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഈ മാസം 19ന് പരിഗണിക്കും. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ 14 തുറമുഖ ഓഫീസുകളിൽ സോളാർപാനലുകൾ സ്ഥാപിച്ചതിലൂടെ സർക്കാറിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ധനകാര്യ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതു ശരിവെച്ച് പിന്നീട് തുറമുഖ ഡയറക്ടറായി എത്തിയഷേഖ് പരീത് കഴിഞ്ഞ സപ്തംബർ 24-ന് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. മുമ്പു സ്ഥാപിച്ച സോളാർ പാനലുകൾ പ്രവർത്തനക്ഷമമല്ല. സർക്കാറിന്റെ അനുമതിയില്ലാതെ 54 ലക്ഷം രൂപയുടെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിൽ ഐ.ടി. വകുപ്പിന്റെ സമ്മതമില്ലായിരുന്നുവെന്നും ഷേഖ് പരീതിന്റെ റിപ്പോർട്ടിൽ പറയുന്നു. 14 ഓഫീസുകളിലും പ്രവർത്തനക്ഷമമല്ലാത്ത സോളാർപാനലുകളാണ് സ്ഥാപിച്ചതെന്നാണ് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത്. 2.18 കോടി എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതി 5.94 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. പദ്ധതി വിജയകരമായി നടപ്പാക്കുന്നതിൽ ജേക്കബ് തോമസിന് വീഴ്ച പറ്റി. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
.
ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. This article is published at 12 January 2017 01:34 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ജേക്കബ്, തോമസിനെതിരെ, വിജിലന്‍സ്, കോടതിയില്‍, ഹര്‍ജി


Share