Kerala Home - മലയാളം - Mathrubhumi - പിടിപ്പുകേട്: കേന്ദ്രഫണ്ടില്‍ കേരളത്തിന് കിട്ടാനുള്ളത് 2000 കോടി

പിടിപ്പുകേട്: കേന്ദ്രഫണ്ടില്‍ കേരളത്തിന് കിട്ടാനുള്ളത് 2000 കോടി


21 March 2017 05:55

ന്യൂഡൽഹി: സമയബന്ധിതമായി വരവ് -ചെലവ് കണക്കുകളും നടത്തിപ്പു റിപ്പോർട്ടും സമർപ്പിക്കാത്തതിനാൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ടിൽ കേരളത്തിന്റെ 2000 കോടി രൂപ കെട്ടിക്കിടക്കുന്നു. സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, ഈ തുക എങ്ങനെയെങ്കിലും നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി, വിവിധ കേന്ദ്രമന്ത്രാലയങ്ങളിൽ നേരിട്ടുവന്ന് ചർച്ച നടത്തണമെന്ന് ചീഫ് സെക്രട്ടറി എല്ലാ വകുപ്പു സെക്രട്ടറിമാർക്കും നിർദേശം നൽകി. 2016-17 ൽ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി 6500 കോടി രൂപയാണ് കേരളത്തിനായി വകയിരുത്തിയത്. ഇതിൽ ഡിസംബർ വരെ 3300 കോടി രൂപ ലഭിച്ചു. സാമ്പത്തികവർഷം അവസാനിക്കുന്നതിനാൽ, സംസ്ഥാന സർക്കാർ തിടുക്കത്തിൽ നടത്തിയ ഇടപെടലിലൂടെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 1000 കോടി രൂപകൂടി കിട്ടി. ബാക്കിയുള്ള തുക മാർച്ച് തീരുന്നതോടെ നേടിയെടുക്കാനാണ് ശ്രമം. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കുട്ടനാട് പാക്കേജ്, പട്ടികജാതി-വർഗ ക്ഷേമ പദ്ധതികൾ തുടങ്ങിയവയുടെ തുകയാണ് കിട്ടാനുള്ളത്. ഇതിൽ തൊഴിലുറപ്പു പദ്ധതിക്കുള്ള 518 കോടി രൂപയും കാർഷിക പദ്ധതികൾക്കുള്ള 250 കോടി രൂപയുമാണ് വലിയ തുക. പദ്ധതി നടപ്പാക്കിയതിന്റെ റിപ്പോർട്ടും കണക്കുകളുമൊക്കെ സമർപ്പിക്കുന്നതിലെ വീഴ്ചയാണ് തുക കെട്ടിക്കിടക്കാനുള്ള കാരണമെന്ന് ഉന്നതോദ്യോഗസ്ഥൻ മാതൃഭൂമിയോടു പറഞ്ഞു. തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ 75 ശതമാനം പദ്ധതികളുടെയും ചെലവഴിക്കൽ റിപ്പോർട്ട് ഒക്ടോബറിനു മുമ്പേ നൽകി കേന്ദ്രവിഹിതവും അധിക സഹായധനവുമൊക്കെ നേടിയെടുത്തപ്പോഴാണ് കേരളത്തിന്റെ ഈ വീഴ്ച. 2015-16 വർഷം ദേശീയ സാമൂഹിക സഹായ പദ്ധതിയിൽ അനുവദിച്ചിരുന്ന 111 കോടി രൂപ ഇങ്ങനെ പാഴാവുകയും ചെയ്തു. അതേസമയം, കാലങ്ങളായി സർക്കാർ സംവിധാനത്തിലുള്ള മെല്ലെപ്പോക്കാണ് ഈ സ്ഥിതിക്കു കാരണമെന്നാണ് പിണറായി സർക്കാരിന്റെ വിലയിരുത്തൽ. പരിഹാരത്തിനുള്ള ആദ്യപടിയായി കേന്ദ്രപദ്ധതികളുടെ ഏകോപനത്തിന് സെക്രട്ടേറിയറ്റിൽ പ്രത്യേക സെൽ രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസം 1000 കോടി രൂപ കിട്ടിയത് സെല്ലിന്റെ ശ്രമഫലമായിരുന്നു. ഭാവിയിൽ കേന്ദ്രവിഹിതം നേടിയെടുക്കുന്നതിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ അടുത്തിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നയോഗം തീരുമാനിച്ചിരുന്നു. യോഗത്തിലെ നിർദേശങ്ങൾ: 2017-18 വർഷം നടപ്പാക്കുന്ന കേന്ദ്ര പദ്ധതികൾക്ക് ഏപ്രിൽ ഒന്നിനുമുമ്പ് ഭരണാനുമതി നൽകും. പദ്ധതികൾക്കുള്ള സംസ്ഥാനവിഹിതം തുടക്കത്തിൽതന്നെ അനുവദിക്കും. പണം ചെലവഴിച്ചതിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് ഒക്ടോബറിനുമുമ്പ് കേന്ദ്രസർക്കാരിനു സമർപ്പിക്കും. 75 ശതമാനം പദ്ധതികളുടെയും ചെലവും കണക്കും സമർപ്പിച്ച് കൂടുതൽ വിഹിതത്തിന് ശ്രമിക്കും. ബജറ്റിനു പുറത്തുള്ള പദ്ധതികൾ കണ്ടെത്തി കേന്ദ്രമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അനുമതി വാങ്ങാൻ വകുപ്പു സെക്രട്ടറിമാരെ ചുമതലപ്പെടുത്തും. പദ്ധതിനിർവഹണവും കേന്ദ്രവിഹിതം ചെലവഴിക്കലും നിരീക്ഷിക്കാൻ സംവിധാനമൊരുക്കും. ഡൽഹിയിൽ വിവിധ മന്ത്രാലയങ്ങളുമാ.
പിടിപ്പുകേട്: കേന്ദ്രഫണ്ടില്‍ കേരളത്തിന് കിട്ടാനുള്ളത് 2000 കോടി. This article is published at 21 March 2017 05:55 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പിടിപ്പുകേട്, കേന്ദ്രഫണ്ടില്‍, കേരളത്തിന്, കിട്ടാനുള്ളത്, 2000, കോടി


Share